മാനന്തവാടി:ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പരിധിയിലുള്ള വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി,വിവിധ പഞ്ചായത്ത് ഭാരവാഹികളായ സുബൈർ,നൗഷാദ്, ഷൗക്കത്തലി, കരീം തുടങ്ങിയവർ നേതൃത്വം നൽകി.
ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു
