തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായ് ലോഗോ പ്രകാശനം ചെയ്തു. യോഗ ദിന ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ ജി ജയ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമിൻ്റെ നേതൃത്വത്തിൽ നാല് വർഷമായി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നുണ്ട്. ആയുഷ് ഗ്രാമം യോഗ പരിശീലക വി അശ്വതി, അറ്റൻ്റർ പി എഫ് ബിബിൻ എന്നിവർ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരീശീലനം നടത്തി. അധ്യാപകരായ സിജി സിജിത്, സുധീഷ് ചേലൂർ, സരസ്വതി ജയിംസ് , വി ആർ സുജല, ബൈജു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
