പുല്പള്ളി : പഞ്ചായത്ത് ബസ്റ്റാൻഡിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. യാത്രക്കാരു ടെ ഇരിപ്പിടത്തിന് തൊട്ടുമുകളിലെ മേൽക്കൂരയുടെ കമ്പിയിയിലാ യിരുന്നു പാമ്പുണ്ടായിരുന്നത്. തലയ്ക്കുമുകളിലായി പാമ്പിനെ ക ണ്ടതോടെ ഇരിപ്പിടത്തിലിരുന്ന യാത്രക്കാർ പുറത്തേക്കിറങ്ങിനിന്നു. സന്നദ്ധ പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടി ബസ് സ്റ്റാൻ ഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുൻപും ബസ്സ്റ്റാൻഡിൽ പാമ്പു ശല്യമുണ്ടായിട്ടുണ്ട്.
യാത്രകാരെ ഭീതിയിലാക്കി ബസ് സ്റ്റാൻഡിൽ പാമ്പ്
