പീച്ചാംക്കോട് : അൽ സഹ്‌റ പാലേരി ഉസ്താദ് അക്കാദമിയിൽ സംഘടിപ്പിച്ച ‘ഇഖ്റ’
സർഗ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗസ്റ്റ് ടോക്ക്, കവിത മത്സരം,ബുക്ക് റിവ്യൂ, പുസ്തക പ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്.
വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
അഹ്മദ് മൂന്നാംകൈ,ലബീബ് നൂറാനി,ഒ.എം തരുവണ, ബഷീർ ദാരിമി, സിദീഖ് മാസ്റ്റർ യാസീൻ നിലമ്പൂർ,മുസമ്മിൽ അടിവാരം,സഹൽ ആക്കോട്,സ്വാദിഖ് പുത്തൂർ,ജാസിർ പാപ്പിനിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
