പനമരം: കൈതക്കൽ സിയാസ് കോളേജ് മാഗസിൻ ‘ഉറവ’ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു.
എഴുത്ത് സംസാരത്തിന്റെയും വായനയുടെയും സ്വാഭാവികമായ ഒരു തുടർച്ചയാണ്, ഫലപ്രദമായ ആശയവിനിമയത്തിന് എഴുത്ത് കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നും അതിനുള്ള വേദിയാണ് വിദ്യാർത്ഥികൾക്ക് കോളേജ് മാഗസിൻ നൽകുന്നതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു
‘ഉറവ’ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
