ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ

കൽപറ്റ: പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ലേബർ കോഡ് ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനസംഘടിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യത്തെ 14 കേന്ദ്ര ട്രേഡ് യൂണിയനുകളും കേന്ദ്ര സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ജൂലൈ 9ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന്

കേരള പി എസ് സി എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു. സമ്മേളനം സംസ്ഥാന യുവജന കമ്മിഷൻ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജിത്ത് കെ വി രക്തസാക്ഷി പ്രമേയവും, അബ്ദുൽ ജലീൽ എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ എൻ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഷിബു ഗണേഷ്, FSETO ജില്ലാ പ്രസിഡൻ്റ് ടി രാജൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രാധാകൃഷ്ണ ബി, എം.ദേവകുമാർ, എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി അരുൺ ജോസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബിജിത് കെ വി നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ ഷാജി മാത്യു വരവ് ചെലവ് കണക്കും സെക്രട്ടറി അരുൺ ജോസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ബിനോയ് പി കെ, അനിരുദ്ധൻ എം, സുനീഷ് വിൻസെൻ്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വനം വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കുക, പി എസ് സി വയനാട് ജില്ലാ ഓഫിസിന് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കുക, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക,PFRDA നിയമം പിൻവലിച്ച് എല്ലാവർക്കും സാർവത്രിക പെൻഷൻ നടപ്പിലാക്കുക, പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
ഭാരവാഹികൾ
പ്രസിഡൻ്റ് : അമ്പിളി കെ. ആർ.
വൈസ് പ്രസിഡൻ്റ് : ഷാജി മാത്യു,
സെക്രട്ടറി- അരുൺ ജോസ്,
ജോയിൻ്റ് സെക്രട്ടറി ബിജിത്ത് കെ വി ,
ട്രഷറർ -സുനിൽ ആർ.
കമ്മിറ്റി അംഗങ്ങൾ : രാജീവ് പി, ബിജു പി യു, ബിനോയ് പി കെ, വിമല കെ, ഗീത കെ എം, സുരേഷ്.ഒ, സതീഷ് കുമാർ എ പി, അനിരുദ്ധൻ എം .
സംസ്ഥാന കൗൺസിൽ : ദേവകുമാർ. എം, അരുൺ ജോസ്, വിനോദ് കുമാർ കെ എൻ, അമ്പിളി. കെ. ആർ, അബ്ദുൽ ജലീൽ എൻ.

Leave a Reply

Your email address will not be published. Required fields are marked *