മേപ്പാടി: ഇന്നലെ ചൂരൽമലയിൽ നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത 6 പേർക്കെതിരെ മേപ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടി കാടത്തമാണെന്നും കേസ് പിൻവലിക്കണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി.
ദുരിത ബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാറിനെതിരെയും,മഴ ശക്തമായ് പെയ്തിട്ടും മുന്നറിയിപ്പ് നൽകാതിരുന്ന ജില്ലാ ഭരണകൂടത്തിനെതിരെയും ഉയർന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്.
എന്നാൽ ദുരിത ബാധിതർക്ക് ലഭിക്കേണ്ട നീതി ലഭ്യമാക്കാതെ സർക്കാരിന്റെ പിടിപ്പ് കേട് മറച്ചു പിടിക്കാൻ പ്രതിഷേധിച്ചവർക്ക് നേരെ കേസ് എടുത്തത് ദുരിത ബാധിതരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. നിരുപാധികം കേസ് പിൻവലിക്കുകയും
,ദുരിത ബാധിതർക്കുമേൽ ദുരന്തം വിതക്കുന്ന പ്രവർത്തങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് ടി എം,ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ വി,ജോയിന്റ് സെക്രട്ടറി നൗഷിർ പിണങ്ങോട്,കമ്മിറ്റിയംഗങ്ങളായ അബ്ദുൽ റസാഖ്,അസീസ് വി, ആശിഖ് പി,ഉസ്മാൻ പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ജാഫർ മേപ്പാടി സ്വാഗതവും,ട്രഷറർ റഫീഖ് ബട്ട് നന്ദിയും പറഞ്ഞു.
