മുത്തങ്ങ: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ
നടത്തിയ വാഹന പരിശോധനയിൽ മൈസൂരുവിൽ നിന്നു കോഴിക്കോട്ടേക്കു
വരികയായിരുന്ന കേരള ആർ. ടി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നു മാരക രാസ ലഹരിയായ 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരുരങ്ങാടി വേങ്ങര കണ്ണാടിപ്പുര ഇല്ലിക്കൊട്ടിൽ മുഹമ്മദ് മുഷ്രിഫിനെ (27) അറസ്റ്റ് ചെയ്തു . പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ, അസി: എക്സൈസ് ഇൻസ്പെക്ടർ മാരായ
സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ്. സി. വി പ്രിവൻറ്റീവ് ഓഫിസർമാരായ കൃഷ്ണൻകുട്ടി.പി, അനീഷ്. എ.എസ് , വിനോദ്.പി.ആർ ചാൾസ്കുട്ടി ടി ഇ, സിവിൽ എക്സൈസ് ഓഫിസർമാരായ സുധീഷ് വി, ശിവൻ ഇ ബി, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഷൈനി കെ ഇ, പ്രസന്ന ടി ജി , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.
