മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും “നോ ടു ഡ്രഗ്സ്” ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി

വൈത്തിരി : കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി മിഷനും കേരള പൊലീസ് , ആരോഗ്യവകുപ്പ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും മുഖ്യമന്ത്രിയുടെ “നോ ടു ഡ്രഗ്സ്” ക്യാമ്പയിനിന്റെ അഞ്ചാംഘട്ട ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ല ഡപ്യുട്ടി എക്സൈസ് കമ്മിഷണർ എ. ജെ.ഷാജി അധ്യക്ഷത വഹിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ മാനദണ്ഡങ്ങൾ പ്രകാരം ജില്ലയിലെ 120 വിദ്യാലയങ്ങളെ പുകയില – ലഹരി വിമുക്ത വിദ്യാലയങ്ങളായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെയും തദ്ദേശ സ്വയം ഭരണ ,എക്സൈസ്, ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രത്യേക ക്യാംപയിനിലൂടെയാണ് 120 വിദ്യാലയങ്ങളെ പുകയില – ലഹരി വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റിയത്. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില വിമുക്തമാക്കാൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡീൻ ഇൻചാർജ് കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസ് ഡോ. അജിത് ജേക്കബ് ജോർജ് സ്വാഗതം ആശംസിച്ചു
ഡി.വൈ.എസ്.പി. കെ.ജി പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ. പി. എൻ.സി .ഡി നോഡൽ ഓഫിസർ ഡോ. കെ.ആർ. ദീപ ലഹരി വിരുദ്ധ സന്ദേശം നൽകി.അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ വൈ .പ്രസാദ് ,ഫാ.ഡോ. ഷാജൻ മോറോണ മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫിസർ കെ .എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റൻ്റ് സി കെ മനോജ് കുമാർ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ. സി സജിത്ത്കുമാർ അച്ചൂരാനം, എം.എം. ജോയ്, പി.വി. രജിത്ത് മുതലായവർ സമ്പന്ധിച്ചു . എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *