മൂപ്പൈനാട് പഞ്ചായത്തിലെ ജനവാസ മേഖലകൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുയാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ റിപ്പൺ ആരോപിച്ചു.
വാളത്തൂർ പ്രദേശത്ത് കഴിഞ്ഞദിവസം രണ്ട് പുലികൾ ഒന്നിച്ച് ഒരു വീടിൻ്റെ പരിസരത്ത് ഇറങ്ങിയതടക്കം മൂന്ന് മാസത്തിനുള്ളിൽ പുലി , കരടി തുടങ്ങിയവയുടെ സാന്നിധ്യം അടിക്കടി വർദ്ധിച്ച് വരികയാണ്.
നെടുങ്കരണ വേടൻെ കോളനി, കടച്ചിക്കുന്ന്, പുതുക്കാട് ആനക്കുണ്ട്. എന്നിവിടങ്ങളിൽ ആന ശല്യം കാരണം വീട്ടുകാർക്കും തൊഴിലാളികക്കും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
ഈ സമയങ്ങളിൽ ഉദ്യോഗസ്ഥർ കാൽ പാദം നോക്കി പോകുന്നു എന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല.
എട്ട് മാസങ്ങൾക്ക് മുൻപ് നടന്ന ഗ്രാമസഭയിൽ വിഷയം ഗൗരവ്വപരമായി ഉന്നയിച്ച സമയം പരിഹാരം വളരെ പെട്ടെന്ന് ഉണ്ടാകുമെന്ന വാഗ്ദാനത്തിലും മിനുട്സ് എഴുത്തിലും ഒതുക്കി ജനപ്രതിനിധികൾ മൗനികളായെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
ജനവാസ മേഖലയിലെ വന്യമൃഗ വിളയാട്ടത്തിനെതിരെ അധികൃതർ ഇടപെടാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജാഫർ മുന്നറിയിപ്പ് നൽകി.
