ചുണ്ടേൽ ആർ.സി.എൽ.പി സ്ക്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി, ആർ.സി. ഹൈസ്ക്കൂൾ മുൻ കായികാധ്യാപൻ ശ്രീ ജെറാൾഡ് റോഡ്രിഗ്സിൻ്റെ അനുസ്മരണാത്ഥം അദ്ദേഹത്തിൻ്റെ ഭാര്യയും, ആർ സി. ഹൈസ്ക്കൂൾ മുൻ ഹെഡ്മിസ്ട്രസുമായ ശ്രീമതി സോഫി ജോർജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്ക്കൂൾ അസി.മാനേജർ റവ.ഫാ.റോയ്സൺ ആൻ്റണി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാസി.പി.ജെ. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജൂലി കെ.പി എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ സലീം അരിമ്പ്ര, അസ്കർ അലി, ജോയി കെ.സി, ഗഫൂർ.പി.കെ എന്നിവർ നേതൃത്വം നല്കി.
