ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ബത്തേരി: 25 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരണപ്പെട്ടതില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. ബത്തേരി, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിട്ടുള്ള സാഹചര്യത്തിലും മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സാഹചര്യം ഉണ്ടായിട്ടും ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കാത്തത് സി പി എം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പിടിവാശി കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ കാവില്‍ ,കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, ഡി പി രാജശേഖരന്‍, എന്‍ യു ഉലഹന്നാന്‍, നിസി അഹമ്മദ്, അഡ്വ. പി ഡി സജി, എടക്കല്‍ മോഹനന്‍, ബീനാ ജോസ്, ഒ ആര്‍ രഘു, അമല്‍ ജോയി, ജിനി തോമസ്, ബാലന്‍ മൂട്ടക്കൊല്ലി, ബാബു പഴുപ്പത്തൂര്‍, സതീഷ് പൂതിക്കാട്, ഷിനോ കടുപ്പില്‍, ജോണി പുല്‍പ്പള്ളി, കെ ജി ബാബു, പ്രഭാകരന്‍ ഇരുളം, കെ കെ പോള്‍സണ്‍, മനോജ് ചന്ദനക്കാവ്, ഐസക് വാകേരി, സനല്‍ അമ്പലവയല്‍, ഷിജു കൊഴുവണ, കെ വി ബാലകൃഷണന്‍, ജയാനന്ദന്‍ വടക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *