മാനന്തവാടി റൂസ കോളേജ്; അഫ്ലിയേഷൻ ലഭിച്ച രണ്ട് കോഴ്‌സുകളിലേക്ക് പ്രവേശന നടപടി ആരംഭിച്ചത് സ്വാഗതാർഹം: പി.ടി സിദ്ധീഖ്

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പ്രകാരം മാനന്തവാടി മണ്ഡലത്തിൽ 2018 ൽ അനുവദിക്കപ്പെട്ട മോഡൽ ഡിഗ്രി കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫ്ലിയേഷൻ ലഭിച്ച 5 കോഴ്സുകളിൽ നിന്ന് 2 എണ്ണത്തിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചത് സ്വാഗതാർഹമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്.

അഫ്ലിയേഷൻ ലഭിച്ച മറ്റു കോഴ്‌സുകളിലേക്കും പ്രവേശനം നൽകണമെന്നും തൃശ് ലേ രിയിൽ
കോളേജിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കോളേജ് നിർമാണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാനന്തവാടി ഗവണ്മെന്റ് കോളേജ് കെട്ടിടത്തിൽ താ ത്കാലികമായാണ് ഈ വർഷം റൂസ കോളേജ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ അടിസ്ഥാന ജന വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയടക്കം വിദ്യാഭ്യാസ പുരോഗതിക്ക് കുതിപ്പേകുന്ന റൂസ കോളേജ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുവപ്പുനാടയിൽ ഏഴ് വർഷം കുരുങ്ങി കിടക്കുക യായിരുന്നു.ഈ വർഷം കോളേജിന് അതിൽ നിന്ന് മോചനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും
അടുത്ത അധ്യായന വർഷം സ്വന്തം ബിൽഡിങ്ങിൽ കോളേജ് പ്രവർത്തിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *