മുത്തങ്ങ : വനമഹോത്സവ വാരാചരണത്തിൻ്റെ ഭാഗമായി കേരള വനം – വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ വച്ച്
വിത്തൂട്ടും, സർപ്പ ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിച്ചു.ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ്, വനത്തിൻ്റെയും വന്യജീവികളുടെയും സംരക്ഷണവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപ്പും സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവ് പ്രധാനമാണ്.നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.വനം-വന്യജീവി സംഘർഷം ലഘൂകരി ക്കുന്നതിനായി ആവിഷ്കരിച്ച പത്തിന പരിപാടികളുടെ ഭാഗമായ വിത്തൂട്ടി ൻ്റെ ഉദ്ഘാടനം മുത്തങ്ങ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി നിർവഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി ഹരിലാൽ,
ഒ.വിഷ്ണു , പി സുനിൽ , എം.പി സജീവ്, എം. ജോഷിൽ, റജീന ബക്കർ, ലൗലി എന്നിവർ പ്രസംഗിച്ചു.മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് യൂണിറ്റ് , ഒയിസ്ക കൽപറ്റ ചാപ്റ്റർ, മേപ്പാടി മൂപ്പൻസ്
നഴ്സിങ് കോളേജ് എൻ.എസ്. എസ് യൂണിറ്റ് എന്നിവയുമായി സഹകരിച്ചാണ് ശിൽപശാലയും വിത്തൂട്ടും സംഘടിപ്പിച്ചത്.
വന മഹോത്സവം; വിത്തൂട്ടും ശിൽപശാലയും നടത്തി
