ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി.
വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്.
വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്.
തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *