Headlines

മുഅല്ലിം ഡെ ദിനാചരണം നടത്തി

കാട്ടിച്ചിറക്കൽ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ജമാലുൽ ഇസ്ലാം മദ്രസ കാട്ടിച്ചിറക്കലിൽ മുഅല്ലിം ഡെ ദിനാചരണം സംഘടിപ്പിച്ചു. 15 വർഷമായി ജമാലുൽ ഇസ്ലാം മദ്രസയിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന റഷീദ് ഉസ്താദിനേയും മുദരിബായി സെലക്ഷൻ ലഭിച്ച അബ്ദുൽലത്തീഫ് ഗസ്സാലിയെയും യോഗത്തിൽ ആദരിച്ചു. യോഗം മഹല്ല് ഖത്തീബ് സവാദ് റഹ്മാനി ഉൽഘാടനം ചെയ്യുകയും മഹല്ല് പ്രസിഡൻ്റ് വി സി അഷറഫ് അധ്യക്ഷത വഹിക്കുകയും ചെയ്തു. യോഗത്തിൽ മഹല്ല് സെക്രട്ടറി അത്തിലൻ ഇബ്രാഹിം ഹാജി, തിരിക്കോടൻ അബ്ദുല്ല, അത്തിലൻ അബ്ദുല്ല, ഷറഫുദ്ദീൻ മാടംപള്ളി, അയാത്ത് നാസർ, ഹംസ ഹാജി കെ, മമ്മൂട്ടി ഉസ്താദ്.വി തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ സദർ മുഅല്ലിം ഉനൈസ് ഗസ്സാലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസ്തഫ വാഫി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *