കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു

കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു

ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ചൊവ്വാഴ്ച്ച 600 അപേക്ഷകൾ പരിഗണിച്ചു.

2020 ഓഗസ്റ്റ് 31 മുൻപുള്ള കാർഷിക ലോൺ സംബന്ധിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. അദാലത്ത് ഇന്നും നാളെയും (ജൂലൈ 16, 17) തുടരും.

കളക്ടറേറ്റ് എപിജെ ഹാളിൽ നടന്ന അദാലത്തില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗങ്ങളായ എൻ യു ജോൺകുട്ടി, അഡ്വ. കെ ആർ രാജൻ, പി എം ഇസ്മയിൽ, ജോസ് പാലത്തിനാൽ, കെ സി വിജയൻ
എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *