തലപ്പുഴയിലെ കൂട്ടബലാൽസംഗം ; സംഭവം ഞെട്ടിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം-ഖദീജ.ടി

 

തലപ്പുഴ: വിദ്യാർത്ഥിനിയെ ബലമായി മദ്യം നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം ഖദീജ ടി. പെട്ടന്ന് തന്നെ
കുറ്റാരോപിതരെ പോലീസ് അറസ്റ്റ് ചെയ്തത് ആശാവഹമാണ്.
എങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തി കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നിഷേധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം അതിക്രമികൾക്കെതിരെ പൊതു സമൂഹവും നിയമ സംവിധാനങ്ങളും കർശന നിലപാട് സ്വീകരിക്കണമെന്നും ഖദീജ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *