അസമിലെ കുടിയൊഴിപ്പിക്കൽ ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മാനന്തവാടി: അസമിലെ ധുബ്രി,ഗോൽപാര എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ചവർക്കു നേരെ നടന്ന പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തി.

സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നു എന്ന വ്യാജേന, ആയിരക്കണക്കിന് ബംഗാളി സംസാരിക്കുന്ന കുടുംബങ്ങളെ കുടിയിറക്കിയ ഈ നടപടി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ ഓപ്പറേഷന്‍ ഒരു കേവല ഭരണപരമായ നടപടിയല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയില്‍ അന്തര്‍ലീനമായ നീതി, സമത്വം, മനുഷ്യത്വം എന്നീ തത്വങ്ങളെ തുരങ്കം വെക്കുന്ന ആസൂത്രിത നീക്കമാണെന്നും പൊതു സമൂഹം ഇത്തരം അതിക്രമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വിവിയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ എം ടി,ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ,സുബൈർ കെ, അബു സി കെ, നിസാർ എൻ,അസൈനാർ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *