കമ്പളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കമ്പളക്കാട് യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ഗാനലാപനം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ചന്ദ്രനിലും വിത്തിറക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സീഡ് ക്ലബ് അംഗങ്ങൾ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകൻ ഒ. സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് റോസ്മേരി പി ൽ,എസ് ആർ ജി കൺവീനർ സ്വപ്ന വി എസ്, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് കെ ജോൺ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു..
