പുള്ളിമാൻ വേട്ട; ഒരാൾ അറസ്റ്റിൽ

ഇരുളം : ഇരുളം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനിനെ വേട്ടയാടുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്ന സംഭവമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു വാകേരി കുന്നെ പറമ്പിൽ പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൾ ഗഫൂറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ ഇരുളം ഫോറസ്‌ററ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ് സത്യൻ, അജീഷ് പി.എസ്, ജിതിൻ വിശ്വനാഥ്, ഷൈനി.സി. സീബ റോബർട്ട് ഫോറസ്റ്റ് വാച്ചർമാരായ ബാലൻ, ജയേഷ് പി.ജെ, രവി എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു പ്രതിയുടെ കൂടെ ഉണ്ടായിരുന്ന ചൂത്പാറ വല്ലനാട് അരുൺ എന്നയാൾ സംഭവസ്ഥത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കുള്ള അന്വേഷണം പുരോഗമിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *