ബാണസുര ഡാമിൻ്റെ ഒരു സ്പിൽവെ ഷട്ടർ കൂടി 15 സെൻ്റീമീറ്റർ ഉയർത്തും

കല്പറ്റ: ബാണാസുര സാഗര്‍ ഡാമിലെ ഒരു സ്‌പിൽവെ ഷട്ടർ
നിലവിൽ 15 സെ മി ഉയർത്തിയിട്ടുള്ളതാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ ലഭിക്കുന്നതിനാൽ ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായി ഒരു സ്‌പിൽവെ ഷട്ടർ കൂടി ഇന്ന് ( 25-7-26) രാവിലെ 10.00 ന് 15 സെൻ്റീ മീറ്റർ ഉയർത്തും.

കരമാൻതോട്, പനമരം പുഴകളിൽ 15 മുതൽ 25 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല.
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077.

Leave a Reply

Your email address will not be published. Required fields are marked *