വി.എസിന്റെ വിയോഗം: ജില്ലാപഞ്ചായത്ത്‌ ഭരണസമിതി അനുശോചിച്ചു

കൽപ്പറ്റ:
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി വയനാട് ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം.
അസാമാന്യ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് വി.എസ് അച്യുതാനന്ദനെന്ന് യോഗം വിലയിരുത്തി.
നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി എസ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ഭരണസമിതി അംഗങ്ങൾ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *