പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭഗമായി ഊരുത്സവം സംഘടിപ്പിച്ചു

തവിഞ്ഞാൽ :പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി തലപ്പുഴ ഗോദാവരി, കോട്ടാകുന്ന് ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌ 8-ാം വാർഡ് മെമ്പർ ബഹു: പി.എസ്.മുരുകേശൻ ഉദ്ഘാടനം ചെയ്തു.
ഊരു മൂപ്പൻ സി.പി രാജൻ അധ്യക്ഷത വഹിച്ചു. 10-ാം വാർഡ് മെമ്പർ ഗോപി,മുൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, പ്രോമോട്ടർമാരായ രാജു പി. എ, രമ്യ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.തലപ്പുഴ പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സാജിർ, പ്രകാശൻ, അണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോക്സോ,ലഹരി എന്നിവയെക്കുറിച്ച് ഉന്നതി നിവാസികൾക്ക് ബോധവൽക്കരണം നടത്തി.കൂടാതെ ഉന്നതിയിലെ വംശീയ വൈദ്യൻ ശ്രീ അച്ചപ്പൻ,ഉന്നതിനിവാസികളായ മുണ്ടൻ,അമ്മു എന്നിവരെ ആദരിക്കുകയും ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *