അമ്പലവയൽ: ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീര കർഷകരുടെ കുട്ടികളിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചവരെ അനുമോദിക്കലും
സംഘത്തിലെ മികച്ച ക്ഷീര കർഷകരെ ആദരിക്കലും നടത്തി. ബത്തേരി എം എൽ എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ. പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഹഫ്സത്ത്. സി. കെ, വാർഡ് മെമ്പർ എം. യു. ജോർജ്, ക്ഷീര വികസന ഓഫിസർ പ്രജീഷ പി.പി, മിൽമ പി & ഐ ജില്ലാ ഹെഡ് പ്രദീപ് പി.പി , സംഘം വൈസ് പ്രസിഡൻ്റ് ഫാത്തിമ സലിം, സംഘം ഡയറക്ടർമാരായ കെ.കെ. ബാബു , എ.എക്സ് ജോസഫ് , സി.കെ. പുഷ്പരാജൻ, പി.ടി. പ്രദീപ്, പി. ശശി, പ്രസന്ന അജികുമാർ,
ജോളി ഷിബു എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി കെ.ഉമ്മർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
