തലപ്പുഴ : വിദ്യാർത്ഥികളിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഹാൻസ് പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.
ഒരു വശത്തു ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന സർക്കാർ സംവിധാനങ്ങൾ മറു വശത്തു അവരെ സഹായിക്കുന്ന നിലപാടാണ് കൈ കൊള്ളുന്നത്.
ഹാൻസ് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമൊക്കെശിക്ഷ ചെറിയ പിഴ തുകയിൽ ഒതുക്കുക്കുകയാണ്.
ഇത് ഹാൻസ് വിതരണക്കാരെക്കാരെ തെല്ലും ഭയപ്പെടുത്തുന്നില്ലന്ന് മാത്രമല്ല അവരെ വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്.
ഇത്തരം ലഹരി വില്പനക്കാർക്ക് കർശന ശിക്ഷ വാങ്ങി നൽകാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നും പൊതു സമൂഹം അവർക്കെതിരെ ജാഗ്രത കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ഹാൻസ്
വില്പന ആരോപിക്കപ്പെടുന്ന കടകളിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടലിനപ്പുറം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള ഇടപെടലുകളും വെല്ലുവിളികളും രാഷ്ട്രീയ പാർട്ടിക്കാർ ഉപേക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപെട്ടു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് വി കബീർ അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീർ പി, സെക്രട്ടറി ജംഷീർ സി, ജോയിന്റ് സെക്രട്ടറി സാബിത്ത് പി, ട്രഷറർ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
