വൈത്തിരി: പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു പൾസ് എമർജൻസി ടീം. തടാകത്തിന് ചുറ്റും കാടുകൾ പടർന്ന് പിടിച്ച് കിടന്നിരുന്ന പ്രദേശമാണ് ടീം അംഗങ്ങൾ വൃത്തിയാക്കിയത്. പ്രകൃതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തബോധവുമാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമായത്.
പൾസ് എമർജൻസി ടീം – കേരള സെക്രട്ടറി സലിം കൽപറ്റയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 30 സന്നദ്ധപ്രവർത്തകരാണു പങ്കെടുത്തത്. അവധി ദിനം സാമൂഹിക സേവനത്തിനായി മാറ്റിവച്ച്, കഠിനാധ്വാനം ചെയ്താണ് പൾസ് ടീം അംഗങ്ങൾ തടാകത്തിന്റെ തീരങ്ങൾ സഞ്ചാരികൾക്ക് സുഗമമായി തടാകത്തിലെ കാഴ്ചകൾ കണ്ട് നടക്കാൻ കഴിയുന്ന രീതിയിൽ ഒരുക്കിയത്.
തടാകത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് നീക്കം ചെയ്ത് തടാകത്തിന്റെ സ്വാഭാവിക സൗന്ദര്യം തിരികെ കൊണ്ടുവരാൻ ടീമിന്റെ പ്രവർത്തനം സഹായിച്ചു.
പൾസ് എമർജൻസി ടീം പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു.
