കമ്പളക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടപ്പിൽ വരുത്തിയ പദ്ധതിയാണ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിൽ ചേർന്ന് മരണപ്പെടുന്ന വ്യാപാരിയുടെ നോമിനിക്ക്
5 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് കുടുംബ സുരക്ഷ പദ്ധതി.
കമ്പളക്കാട് യൂണിറ്റിൽ നിന്നും പദ്ധതിയിൽ ചേർന്ന് മരണപ്പെട്ട വെൽകെയർ ജിംനേഷ്യം ഉടമ സുന്ദരൻ എന്നവരുടെ മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ ഹമീദ് എന്നവർ കൈമാറി. ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് സെക്രട്ടറി ഉസ്മാൻ കെ. ട്രഷറർ നൗഷാദ് കാക്കവയൽ.വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് സംസ്ഥാന സെക്രട്ടറി സിജിത്ത് മീനങ്ങാടി. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് ഷംസാദ് ബത്തേരി. കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ. സെക്രട്ടറി താരിഖ് കടവൻ ട്രഷറർ സി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര ധനസഹായം കൈമാറി
