ചിറക്കര : മാനന്തവാടി മുൻസിപ്പാലിറ്റിയിലെ 37 ആം വാർഡായ ചിറക്കരയിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് എസ്ഡിപിഐ ചിറക്കര ബ്രാഞ്ച് കമ്മിറ്റി. ഡിജിറ്റൽ സർവ്വേ കഴിഞ് മാസങ്ങൾ പിന്നിട്ടിട്ടും പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല പാരിസണ്‍സ് എസ്റ്റേറ്റ് നികുതി അടക്കുന്നെണ്ടെന്ന് ചൂണ്ടിക്കാട്ടി വർഷങ്ങളായി നികുതി അടച്ചു കൊണ്ടിരുന്നവരിൽ നിന്നടക്കം നികുതി സ്വീകരിക്കാതിരിക്കുകയാണ്.ഇത് മൂലം കിസാൻ സമ്മാന നിധിയായി ലഭിച്ചു കൊണ്ടിരുന്ന 6000 രൂപ പലർക്കും നഷ്ടപ്പെടുകയും ചെയ്തു 120 ലധികം കുടുംബങ്ങളാണ് ഇത് മൂലം പ്രയാസപ്പെടുന്നത്.
അത് കൊണ്ട് സർക്കാർ ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ കൈ കൊള്ളണമെന്ന് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് സൈദ് പി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്,ജില്ലാ പ്രവർത്തക സമിതിയംഗം ഇ ഉസ്മാൻ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് കെ സുബൈർ, സെക്രട്ടറി കെ നൗഷാദ്, വി.കെ മുഹമ്മദലി,ഫൈസൽ പഞ്ചാരക്കൊല്ലി, അബ്ദു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
ബ്രാഞ്ച് സെക്രട്ടറി നാസർ കെ സ്വാഗതവും ട്രഷറർ ബഷീർ കെ നന്ദിയും പറഞ്ഞു.
