വെസ്റ്റ് വെള്ളിലാടി – ശാഖ എസ് കെ എസ് എസ് എഫിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനമാഘോഷിച്ചു. കല്ലേരി മൊയ്തു ഹാജി പതാക ഉയർത്തി. എസ് കെ എസ് എസ് എഫ് വെള്ളമുണ്ട മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് അഷ്റഫ് വെള്ളിലാടി, നൗഫൽ യമാനി ,അജ്നാസ് മൗലവി സംസാരിച്ചു. ആസിഫ് അലി. കുഞ്ഞമ്മദ് കക്കട്ടിൽ’ മുഹമ്മദ് ഹിഷാൻ, മുഹമ്മദ് സിനാൻ, അമൻ അഫ് ലഹ് ‘ഷാഹിൽ ലബീബ്, ഫസീഹ് , മുഹമ്മദ് ആസിം തുടങ്ങിയർ സംബന്ധിച്ചു.
