മൂപ്പൈനാട് പഞ്ചായത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

മൂപ്പൈനാട് :മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 16 മികച്ച കർഷകരെയും മികച്ച വിദ്യാർത്ഥി കർഷകനെയും ചടങ്ങിൽ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡയാന മച്ചാഡോ, കൃഷി ഓഫീസർ അമൽ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാലിം പി കെ, സിഡിഎസ് ചെയർപേഴ്സൺ ശീല വേലായുധൻ, കാർഷിക വികസന സമിതി അംഗമായ കെ. വി മാത്യു മാസ്റ്റർ, കുരുമുളക് സമിതി ഭാരവാഹികളായ തോമസ് പി ഒ, പ്രമോദ് കെ ജെ, കൃഷി അസിസ്റ്റന്റ് പ്രവീൺ എൻ എസ്, വാർഡ് മെമ്പർമാർ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *