മുത്തങ്ങ: ആഗസ്ത് 15, 16, 17 തീയതികളിലായി മുത്തങ്ങ ഗവ. എൽ. സ്കൂളിൽവച്ച് നടന്ന പഴശ്ശി ഗ്രന്ഥാലയം ഗ്രീൻവേഴ്സിന്റെ ത്രിദിന മഴ ക്യാമ്പിന് സമാപനമായി. പതിനഞ്ചാം തീയതി മുത്തങ്ങ ഡപ്യൂട്ടിറെയിഞ്ച് ഓഫീസർ കെ കെ സുന്ദരൻ മഴക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി 21 ഓളം പരിസ്ഥിതി സ്നേഹികൾ ക്യാംപിൽ പങ്കാളികളായി. മഴ അനുഭവങ്ങൾ, ആനകളെക്കുറിച്ചുള്ള മുനീർ തോൽപ്പെട്ടിയുടെ ക്ലാസ്സ്, കാട്ടിലേക്കുള്ള ട്രക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട വ്യത്യസ്തതയുള്ള ക്യാമ്പായിരുന്നു മുത്തങ്ങയിലേത്. പ്രദേശവാസിയായ ലെനീഷ് , മുത്തങ്ങ ഗവ.എൽ.പി സ്കൂൾ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ക്യാംപ് സന്ദർശിക്കുകയും മുത്തങ്ങയിലെ കൃഷി രീതികളെയും മനുഷ്യ വന്യജീവി സംഘർഷങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. 16-ാം തിയതി വീണ്ടും മഴനടത്തവുമായി ക്യാമ്പംഗങ്ങൾ സജീവമായി. ഗ്രീൻലവേഴ്സ് പ്രവർത്തകൻ ശ്രീ വിഷ്ണു ആയിരുന്നു ക്യാംപ് കോഡിനേറ്റർ. ഗ്രീൻലവേഴ്സ് കോ – അഡ്വൈസർ ജിഷ്ണു കരുണാകരൻ, രാഹുൽ രാജീവൻ, രമ്യസനീഷ്, ആകാശ് ആർ. എസ്, ഡോ. മൃദുലാൽ തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. ആഗസ്ത്17-ാം തിയതി ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ മൂന്ന് ദിവസത്തെ മഴക്യാമ്പിന് സമാപനമായി.
മുത്തങ്ങയിൽ ഗ്രീൻലവേഴ്സ് മഴക്യാമ്പ് നടത്തി
