വിഞാന കേരളം അവലോകന യോഗം ചേര്‍ന്നു

ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ 27 സി.ഡിഎസുകളിലും ഓണത്തിന് മുന്നോടിയായി തൊഴില്‍ മേള നടത്തും. അതത് ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴില്‍ സാധ്യതകള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ കണ്ടെത്തുന്നത് അതത് സി.ഡി.എസുകളാണ്. തൊഴില്‍ മേളയുടെ ഭാഗമായി എല്ലാ സി.ഡി എസുകളിലും വിഞാന കേരളത്തിന്റെ മാസ്സ് ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മികച്ച എംപ്ലോയി, മികച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മികച്ച ചാര്‍ജ് ഓഫീസര്‍ എന്നിവര്‍ക്ക് വിഞാന ശ്രീ, വിഞാന ജ്യോതി, വിഞാന രത്‌നം എന്നീ പേരില്‍ അവാര്‍ഡുകള്‍ നല്‍കും. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്മണ്യന്‍, എ.ഡി.എം.സിമാരായ വി.കെ റെജീന, കെ.കെ ആമീന്‍, കെ.എം സലീന, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ എം. പ്രഭാകരന്‍, എം.എസ് അനീഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ സി.ഡി.എസുകളില്‍ ചുമതലയുള്ള കുടുംബശ്രീ സ്റ്റാഫുകള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ജെന്‍സണ്‍ എം ജോയ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *