കൽപ്പറ്റ: തുടർച്ചയായ മണ്ണിടിച്ചിൽ കാരണം യാത്രാ നിരോധനം ഏർപ്പെടുത്തിയ താമരശ്ശേരി ചുരത്തിലെ പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും കോഴിക്കോട് ജില്ലാ ഭരണകൂടം കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായി 72 മണിക്കൂറിലധികം സമയം പിന്നിട്ടിട്ടും കോഴിക്കോട് ജില്ലാ കളക്ടർ ഇതുവരെ സ്ഥലം സന്ദർശിക്കാത്തതും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻകൈയെടുക്കാത്തതും കടുത്ത പ്രതിഷേധാർഹമാണ്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് മൂലം കുറ്റ്യാടി ചുരം നീണ്ട ബ്ലോക്ക് അനുഭവപ്പെടുകയാണ്. സമയബന്ധിതമായി റോഡിൻറെ റോഡിൻറെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതും യാത്ര ദുരിതത്തിന് കാരണമാവുന്നുണ്ട്. ബദൽ റോഡുകളുടെ ആവശ്യം ഇത്തരം പ്രയാസങ്ങളിൽ മാത്രം ചർച്ച ചെയ്യാതെ വയനാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്താൻ വയനാട് – കോഴിക്കോട് ജില്ലാ ഭരണകൂടങ്ങളുടെ സംയുക്ത ഏകോപന സമിതിയെ സ്ഥിരമായി നിയമിക്കണം. ചുരത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കൃത്യമായ ഇടവേളകളിൽ ബന്ധപ്പെട്ട വിഭാഗങ്ങളുടെ പരിശോധനകൾ നടത്തണം. എക്കാലവും വയനാട് ജനതയെ ഇത്തരം ദുരിതത്തിലേക്ക് തള്ളി വിടാതെ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറാകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. <This message was edited>
