വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 29.08.2025 വെള്ളിയാഴ്ച

രാവിലെ 9.30 ന് ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്, ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ.മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ജി.ആർ. ഫെസിൻ, ഡോ. ബിനിജ മെറിൻ ജോയ്, സിസ്റ്റർ സെലിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. രക്‌ത ദാന ക്യാമ്പിൽ 30 ഓളം പേർ പങ്കാളികളായി.

 

Leave a Reply

Your email address will not be published. Required fields are marked *