‘മഴയുത്സവം’ ജില്ലാ തല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു 

മാനന്തവാടി: മഴയറിഞ്ഞ് മണ്ണറിഞ്ഞ് മഴയുത്സവത്തിന്റെ 80 നാളുകൾ പിന്നിടുമ്പോൾ ബാലസഭ കുട്ടികൾക്കായി ജില്ലാ തല സാഹിത്യ ക്യാമ്പും കലാ സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷൻ.മാനന്തവാടി ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.ജൂൺ മാസത്തിൽ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി ആരംഭിച്ച മഴയുത്സവത്തിന്റെ അവസാന ഘട്ടമായാണ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കുട്ടികൾക്കായി കഥാരചന, കവിതരചന, അടിക്കുറിപ്പ്,പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കാർട്ടൂൺ, കൊളാഷ്, എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ സി ഡി എസ്സിലെ ബാലസഭ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. എഴുത്തുകാരനും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ ഷാജി പുൽപള്ളി കഥ, കവിത എന്നീ സാഹിത്യ രചനകളുടെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന വി കെ, സ്റ്റേറ്റ് ആർ പി പവിത്രൻ മാഷ്,ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ്‌ കെ ജെ എന്നിവർ സംസാരിച്ചു.

ജില്ലയിലെ ബാലസഭകളിൽ മഴമാപിനി നിർമാണം മഴയളവ് ശേഖരണം, മഴഗാനാലാപനം,

കുട അലങ്കാരം, ചിത്രരചന, കടലാസ് തോണി നിർമണം, മഴച്ചൊല്ലുകളുടെ അവതരണം, മഴയോർമകളുടെ അവതരണം,

മഴവെള്ള സംഭരണ രീതികളുടെ അവതരണം തുടങ്ങിയ ഇനങ്ങളിലും സി.ഡി.എസ് തലത്തിൽ മഡ് ഫുട്ബോൾ, മഡ്കബഡി, മഴ നടത്തം, മഴയുടെ ശാസ്ത്രം വിശദീകരിക്കുന്ന ശാസ്ത്രക്ലാസ് തുടങ്ങിയ പരിപാടികളും കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ മഴയുത്സവത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *