തരുവണ: നിരന്തരം വയനാട് ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരമായി പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി യോഗം ഉൽഘാടനം ചെയ്തു.ആവശ്യത്തിന് ചികിത്സ സൗകര്യം പോലും ലഭിക്കാതെ നിരവധി ജീവനുകളാണ് ചുരം തടസ്സം മൂലം പൊലിയുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.കുറഞ്ഞ കിലോമീറ്റർ മാത്രം നവീകരിച്ചാൽ ചു രമില്ലാതെ എളുപ്പത്തിൽ കോഴിക്കോടുമായി ബന്ധപ്പെടാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി.സെക്രെട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കൽപ്പറ്റ റസാഖ് മുഖ്യ പ്രഭാഷണം നടത്തി,മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ,സെക്രട്ടറിമാരായ കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ,കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു,മുതിര മായൻ,കേളോത് സലീം,പുഴക്കൽ ഉസ്മാൻ,കെ.എം.അബ്ദുള്ളഹാജി,സി.പി.ജബ്ബാർ,ബിസ്മിഅനസ്,സിറാജ്,ഏകരത്തു മൊയ്‌ദു ഹാജി,എ.കെ.നാസർ,കെ.കെ.സി.മൈമൂന,റംലമുഹമ്മദ്,ജിൻഷാദ് തുടങ്ങിയവർ സംസാരിച്ചു
