വയനാടിന് അഭിമാന നിമിഷം; സർക്കാരിന്റെ കരുതലിന് നന്ദി :കെ.റഫീഖ്

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചതിന് സർക്കാരിന് നന്ദിയർപ്പിക്കുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്.ഈ വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി ക്ലാസ്സ് ആരംഭിക്കുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആരോഗ്യമേഖലയിൽ വയനാടിന്റെ ഏറെക്കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്. ഇതിന് വേണ്ടി സകല പ്രതിസന്ധിധികളെയും തരണം ചെയ്ത് ലക്ഷ്യത്തിനായി പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരിനും മന്ത്രി വീണാ ജോർജിനും മന്ത്രി ഓ ആർ കേളുവിനും മുൻകൈയെടുത്ത അധികൃതർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *