മീനങ്ങാടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ് നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ്‌ കാറിൽ ആണ് ബൈക്കുകൾ ഇടിച്ചത് എന്നാണ് പ്രാഥമിക വിവരം മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.

അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്.

പരിക്കേറ്റ മറ്റ് രണ്ടുപേർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *