കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്.
ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയുടെ ചിത്രങ്ങള്‍ സഹിതമാണ് ഫെയ്‌സ്ബുക്കില്‍ ആരോപണം ഉന്നയിച്ചത്.
ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ
‘വോട്ടർ പട്ടികയില്‍ ശ്രീ ടി സിദ്ധീഖ് എം എല്‍ എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ ഉണ്ട്.
വയനാട് ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്.
ഒരാള്‍ക്ക് തന്നെ രണ്ടിടത്ത് വോട്ട് !
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.’
