പോലീസ് ക്രിമിനലുകൾക്കെതിരെ നടപടി വേണം സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നു: പി പി ആലി

കൽപ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവർത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാർഹം ആണെന്നും പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും കെപിസിസി മെമ്പർ പി.പി ആലി.

തൃശ്ശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരോടുള്ള പോലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മർദ്ദനം. സുജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പോലീസാണ് ക്രിമിനൽ സംഘങ്ങളെപ്പോലെ പെരുമാറിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്തരം പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് കളങ്കമാണ്.ഇവരെ ഇപ്പോഴും സർവീസിൽ തുടരാൻ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ചോദിച്ച പി പി ആലി ഈ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും കൂട്ടുനിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ്, ജില്ലാഭാരവാഹികളായ

ശ്രീജിത്ത് കുപ്പാടിത്തറ, നിത കെ കേളു,ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര,സുകന്യ ആഷിൻ

ഗിരീഷ് കൽപ്പറ്റ,മുഹമ്മദ് ഫെബിൻ,വിഷ്ണു എം ബി

ഡി വിനായക്,ആഷിക് വൈത്തിരി,ആഷിർ വെങ്ങപ്പള്ളി, വിനോജ് കോട്ടത്തറ,ലിറാർ പറളിക്കുന്ന്,അൻവർ മേപ്പാടി,രേണുക കോട്ടത്തറ,അനീഷ് വൈത്തിരി,പ്രജീഷ് കോട്ടത്തറ തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *