കൽപറ്റ :കൽപറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി സാരി കൈമാറി. കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടിസിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. പി പി ആലി, ജില്ലാ യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, റസാഖ് കൽപറ്റ, ബി സുരേഷ് ബാബു, പോൾസൺ കുവക്കൽ, എം എ ജോസഫ്, ശോഭന കുമാരി, എൻ മുസ്തഫ, ഗിരീഷ് കൽപറ്റ, കെ അജിത ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
