ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു.

മാനന്തവാടി:ഖത്തറിനെരായ ഇസ്രയേല്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

ലോകം മുഴുവന്‍ ഭീകര താണ്ഡവമാടുന്ന ഇസ്രയേല്‍ ലോകസമാധാനത്തിനു ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ,
വി കെ മുഹമ്മദലി,സുബൈർ കെ, കബീർ, നൗഷാദ്, കരീം കെ, ഷുക്കൂർ ടി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *