യൂത്ത് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി.

മാനന്തവാടി: തൃശൂർ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി മർദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരുച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.രണ്ട് വർഷത്തെ നിയമ പോരാട്ടത്തിൽ സ്റ്റേഷനിലെ സിസി ടി വി ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷം എസ് ഐ നുഹ്മാനും സി പി ഓ മാരായ സജീവ് സന്ദീപ്,ശശിധരൻ തുടങ്ങിയവരെ കൊല്പാതക കേസിന് ജയിലിലടക്കുന്നതിന് പകരം സസ്പെൻഡിൽ ഒതുക്കുകയും നാളിതുവരെ അവരെ കണ്ടത്താത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷന് മുമ്പിൽ ലൂക്കൗട്ട് നോട്ടിസ് പതച്ച് മാർച്ച് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ഷക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,ഷംസീർ അരണപ്പാറ,സുശോഭ് ചെറുകുമ്പം,അണ്ണൻ ആലക്കൽ,ജിനു സെബാസ്റ്റ്യൻ,സിജോ കമ്മന,സിറാജ് ഓ.സി.,നിസാം ചില്ലു,മുഹിയുദ്ധീൻ തരുവണ,അജി മാനന്തവാടി,നൗഷാദ് പുത്തൻത്തുറ,ഫജ്നാസ്,ഷിജാസ്,വൈശാഖ് മടത്തിൽ,ബഷീർ ചക്ക തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *