സംരംഭകര്‍ക്കായി ഡിജിറ്റൽ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നവും സേവനവും കാലത്തിന് അനുസൃതമായി ആകര്‍ഷകമാക്കി അവതരിപ്പിച്ച് ഡിജിറ്റൽ മാര്‍ക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളിൽ ജില്ലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സംരംഭകരെ ഓര്‍മപ്പെടുത്തി

 

ഡിജിറ്റൽ മാര്‍ക്കറ്റിങ് സാധ്യതകൾ മുൻനിര്‍ത്തിയുള്ള സാങ്കേതിക പരിശീലനത്തിൽ ജില്ലയിലെ നിരവധി സംരംഭകര്‍ പങ്കെടുത്തു. സോഷ്യൽ മീഡിയ മാര്‍ക്കറ്റിങ്, പ്രൊമോഷൻ, സെര്‍ച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകി. ഡിജിറ്റൽ മാര്‍ക്കറ്റിങ് കൺസൾട്ടന്റും വാപ് ആഡ്സ് സി.ഇ.ഒയുമായ വി ഷബീര്‍ പരിശീലനത്തിന് നേതൃത്വം നൽകി. സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിച്ച് മത്സരശേഷി ഉറപ്പാക്കുക ലക്ഷമിട്ടാണ് റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

കൽപ്പറ്റ നഗരസഭാ കൗൺസിലർ ടി മണി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി.എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിൻ പി കുമാര്‍, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസര്‍ ബി.വി മുഹമ്മദ് നയീം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *