കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പാഴ്‌വസ്തു പരിപാലനവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ അവബോധ ക്ലാസും ശാസ്ത്രീയ മാലിന്യ സംസ്കരണ ശിൽപശാലയും സംഘടിപ്പിച്ചു. വയനാട് ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ അനൂപ് കെ ക്ലാസ്സെടുത്തു. ശുചിത്വ മിഷൻ ഡിഇ ഒ പ്രശോഭ് ജയകുമാർ ശിൽൽപശാലയ്ക്ക് നേതൃത്വം നൽകി. എസ് എസ് എസ് എസ് വിദ്യാർഥികൾ
പാഴ് വസ്തുക്കളിൽ നിന്നു മനോഹരമായ ഉൽപന്നങ്ങൾ നിർമിച്ചു. പ്രദർശനവും നടത്തി. സീനിയർ അസിസ്റ്റൻറ് രശ്മി വി എസ് അധ്യക്ഷത വഹിച്ചു. എസ് എസ് എസ് എസ് ജില്ലാ കോഡിനേറ്റർ അഷറഫലി കെ സ്വാഗതവും ജോയിൻ കോഡിനേറ്റർ ഷിബു ജോർജ് നന്ദിയും പറഞ്ഞു.
