കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ടോയ്ലറ്റ് ബ്ലോക്ക് സെപ്‌തംബർ 15 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണം ഉൾപ്പെടെ 49 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് പദ്ധതി രൂപീകരിച്ചത്. നഗരസഭയുടെ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിച്ചത്. 5000 കെഎൽഡി ശുദ്ധീകരിക്കുന്ന ടാങ്കാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ട്രീറ്റ് ചെയ്‌ത മാലിന്യജലം പൊല്യൂഷൻ കൺട്രോൾ ബോർഡ് പറയുന്ന നിലവാരത്തിൽ ശുദ്ധീകരിക്കും. എയർകണ്ടീഷൻ ചെയ്‌ത ബ്ലോക്ക് 24 മണിക്കൂറും പ്രവർത്തിക്കും ഇതിനായി മൂന്ന് ഷിഫ്റ്റ്കളിലായി ജോലിക്കാർ ഉണ്ടാകും. എസ്ബിആർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് സംവിധാനം ആൻഡമാൻ കേന്ദ്രമായ കമ്പനിയുടെ സാങ്കേതിക വിദ്യയിലാണ് ചെയ്‌തിട്ടുള്ളത്. പതിറ്റാണ്ടുകളായി കൽപ്പറ്റ നഗരത്തിൽ ശുചിമുറി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ഇതോടെ ഇതിന് പരിഹാരമാകും.
