കൽപറ്റ: കെൻയുറി യു കരാട്ടെ ഡോ ഫെഡറേഷൻ്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ കെൻ യു – റിയു കരാട്ടെ ഫെഡറേഷൻ്റെ ഏഷ്യൻ പ്രസിഡൻ്റ് ക്യോഷി ഗിരീഷ് പെരുന്തട്ട അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് സലീം കടവൻ മുഖ്യാതിഥിയായി. പി.കെ മുരളീധരൻ, ഡെന്നി അഗസ്റ്റ്യൻ, അസൈനാർ, കെ.പി ശ്യം മോഹൻ, പ്രമീള ജി.സി, ബൈജു പി സി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുക്കം കെ.എം. സി. ടി മെഡിക്കൽ കോളേജിൽ നിന്നു ബി.ഡി. എസ് ബിരുദം കരസ്ഥമാക്കിയ .കെൻയു റിയു പൂർവ വിദ്യാർഥി മെഹറ സെനയെ അനുമോദിച്ചു.
കരാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
