ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

പടിഞ്ഞാറത്തറ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാരാമ്പറ്റ ഡബ്ല്യുഎംഒ ടി കെ എം ഓർഫനേജിലെ പ്രതിഭകളെ വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മ – ഫോസ്മോ വയനാട് ആദരിച്ചു. ഡബ്ല്യുഎംഒ കാര്യദർശിയായിരുന്ന എം എ മുഹമ്മദ് ജമാലിൻ്റെ പേരിലുള്ള ജമാലുപ്പ എൻഡോവ്മെന്റും ക്യാഷ് അവാർഡും ഡബ്ല്യുഎംഒ വൈസ് പ്രസിഡൻ്റ് മായൻ മണിമ വിതരണം ചെയ്തു. അഞ്ചാം തരത്തിൽ അമീറ പി ഏഴാം തരത്തിൽ നജാ ഫാത്തിമ പത്താം തരത്തിൽ ഫാത്തിമ നമീറ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ഫോസ്മോ ഭാരവാഹികളായ ടി കെ സിദ്ദീഖ്, അഡ്വ. എൻ ജെ ഹനസ്, എൻ അബ്ദുൽ നിസാർ, സമീന വി, എ സൈതലവി, അഡ്വ. സ്വാലിഹ, മാനേജർ കെ ബി നസീമ, സ്വദർ മുഅല്ലിം അരിയെട്ടി മമ്മു മുസ്ലിയാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *