പീച്ചങ്കോട്: “വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക” എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.
പീച്ചങ്കോട് ആശുപത്രി പരിസരത്ത് നിന്നും പാർട്ടിയുടെ ജില്ലാ ജ.സെക്രട്ടറി പി ടി സിദ്ദിഖ് പഞ്ചായത്ത് പ്രസിഡന്റ് സി എച് ഷംസുദ്ദീന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിരവധി പ്രവർത്തകർ അണിനിരന്നു.
പീച്ചങ്കോട്, തരുവണ,7/4,8/4 എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 6.30 ന് വെള്ളമുണ്ടയിൽ സമാപനം കുറിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി നാസർ, ജില്ലാ പ്രസിഡന്റ് എ യൂസുഫ്, മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഷഫീന ഹംസ, നൗഫൽ പഞ്ചാരകൊല്ലി തുടങ്ങിയവർ സംസാരിച്ചു.
